പേമാരി പെയ്യുന്ന ഒരു തുലാവര്‍ഷരാത്രിയിലാണ് തെരുവില്‍ സര്‍ക്കസ്സുകളിക്കുന്ന പളനിക്ക് റോഢരുകിലെ അഴുക്ക് ചാലിനടുത്ത് നിന്നും ആ ചോരക്കുഞ്ഞിനെ കിട്ടുന്നത്....
ഒരു സുന്ദരിപ്പെണ്‍കൊടി...!!! കറുപ്പ് നിറമാണെങ്കിലും ആ കുഞ്ഞ് അതിസുന്ദരിയായിരുന്നു....
തോരാതെ പെയ്യുന്ന മഴയില്‍ ആ കുഞ്ഞിനെ തന്‍റെ മാറോട് ചേര്‍ത്തണച്ച് പളനി തന്‍റെ ടെന്‍റ് ലക്ഷ്യമാക്കി ഓടി.......
ടെന്‍റിലെത്തിയതും തണുത്ത് മരവിച്ചിരുന്ന കുഞ്ഞിന്‍റെ ശരീരമാകെ തുടച്ച് കൊടുത്ത് പളനി അവളുടെ നെറ്റിയിലൊരു മുത്തം കൊടുത്തു...
പളനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു അപ്പോഴും.... നിറമിഴികളോടെ കുഞ്ഞിനെ കൈകളിലെടുത്ത് പളനി അവളുടെ കാതുകളില്‍ പറഞ്ഞു...
''''കവലപ്പടാതമ്മാ ഇനിമേ ഉനക്ക് നാന്‍താന്‍ അമ്മാവും അപ്പാവും...ഉന്നത്തൂക്കിപ്പോട്ട് പോന അമ്മാവയും അപ്പാവയും പത്തി നീ കവലപ്പടക്കൂടാത്'''''
പളനി അവള്‍ക്ക് രുക്മിണി എന്ന് പേരിട്ടു......
വര്‍ഷങ്ങളൊരുപാട് കടന്നുപോയ്.... കാലചക്രത്തിനൊപ്പമുള്ള അഭ്യാസങ്ങള്‍ക്കിടയില്‍ പളനി ഒരപകടത്തില്‍ പെട്ട് കിടപ്പിലായതോടെ രുക്കു തെരുവോരക്കച്ചവടത്തിനിറങ്ങി....
രാവിലെത്തന്നെകുളിച്ചൊരുങ്ങി തലനിറയേ മുല്ലപ്പൂവും ചൂടി ഒരു കൂടനിറയേ മുല്ലപ്പൂവുമായ് വില്‍പ്പനക്കായ് തെരുവിലൂടെ നടക്കുന്ന രുക്മിണിയെ കാണാന്‍ വല്ലാത്തൊരു ചേലാണ്.....
ബസ് സ്റ്റാന്‍റില്‍ ജ്യൂസ് കട നടത്തുന്ന ശ്രീഹരി പലപ്പോഴും രുക്കുവിനെത്തന്നെ നോക്കിയിരിക്കാറുണ്ട്.... ഹരിക്ക് രുക്കുവിനെ വലിയ കാര്യമാണ്.... അവന്‍ രുക്കുവിനോട് പലപ്പോഴുമായ് തന്‍റെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും രുക്കു ഒന്ന് ചിരിച്ചിട്ട് ''അതെല്ലാം സെരിപ്പട്ട് വരാത് ഹരീ.. ഉന്‍ അമ്മാവുക്കും അപ്പാവുക്കും എന്നൈ പുടിക്കാത്.... നാങ്കയെല്ലാം ഏഴെയ്ങ്ക.. ഏഴെയ്ങ്ക അളവുക്കധികമാ ആസപ്പടക്കൂടാത്'''എന്നും പറഞ്ഞു കൊണ്ട് നടന്നകലും...
മല്ലിപ്പൂൂ വേണമാ സാാര്‍ മല്ലിപ്പൂൂ...എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ബസ്സുകള്‍ക്കു ചുറ്റും വലം വെയ്ക്കുന്ന രുക്കുവിനെ നോക്കിയൊരു ദീര്‍ഘശ്വാസമെടുത്ത് ഹരി കടയ്ക്കകത്തേക്കും പോവും....
രുക്കുവിനും ഹരിയെ ഇഷ്ടമാണ്... പക്ഷെ തെരുവില്‍ വളരുന്ന ഒരു കുട്ടിയെ ഹരിയുടെ മാതാപിതാക്കള്‍ മരുമകളായ് സ്വീകരിക്കുകയില്ല എന്നവള്‍ക്കറിയാമെന്നത് കൊണ്ടാവാം
അവള്‍ ഹരിയോടുള്ള തന്‍റെ പ്രണയം ഹൃദയത്തില്‍ തന്നെ കുഴിച്ചുമൂടിയത്....
രുക്കുവിനിപ്പോള്‍ വലുത് തന്‍റെ പൂക്കച്ചവടവും വീട്ടില്‍ വയ്യാതെ കിടക്കുന്ന പളനിയും മാത്രമാണ്...
ദിവസങ്ങളോരോന്നായ് കൊഴിഞ്ഞുകൊണ്ടിരുന്നു....
പതിവുപോലെ രുക്കു രാവിലെത്തന്നെ തന്‍റെ പൂക്കൂടയുമായ് കച്ചവടത്തിനിറങ്ങി.
പ്രതീക്ഷിക്കാതെ പെയ്ത പെരും മഴയില്‍ രുക്കുവിന്‍റെ അന്നത്തെ കച്ചവടം പാതിവഴിയില്‍ മുടങ്ങി....
എങ്കിലും രുക്കിവിനതില്‍ പരിഭവമില്ല... മഴ അവള്‍ക്കൊത്തിരി ഇഷ്ടമായിരുന്നു...
മഴമാറിയിട്ട് കച്ചവടത്തിനിറങ്ങാം എന്ന് കരുതി രുക്കു ബസ് സ്റ്റാന്‍റിലെ ഒരു കടത്തിണ്ണയില്‍ കയറി നിന്ന് മഴത്തുള്ളികളെ കൈകള്‍കൊണ്ട് തട്ടിക്കളിച്ചുകൊണ്ടിരുന്നു....
വൈകുന്നേരമായും തോരാതെ പെയ്യുന്ന മഴയില്‍ ഇനി തന്‍റെ കച്ചവടം നടക്കില്ല എന്ന് മനസ്സിലാക്കിയ രുക്കു തിരിച്ച് വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചൂ...
മഴകാരണം വഴിയില്‍ ഇരുട്ട് വീണുതുടങ്ങിയിരുന്നു...
ആളൊഴിഞ്ഞ ഇടവഴിയിലൂടെ നടന്ന രുക്കുവിന്‍റെ പിന്നില്‍ പെട്ടെന്നാണ് ഒരു ലക്ഷ്വറി കാര്‍ വന്ന് നിറുത്തിയത്... പേടിച്ച് വഴിയരികിലേക്ക് മാറിനിന്ന് തിരിഞ്ഞുനോക്കിയ രുക്കു കാറിനുള്ളില്‍ മദ്യലഹരിയില്‍ ഇരിക്കുന്ന മൂന്നാല് ചെറുപ്പക്കാരെയാണ്...
''''ഏന്‍ടാ പൊറമ്പോക്കുകളാ തണ്ണിയടിച്ച് വണ്ടിയോട്ടി ആളെക്കൊല്ല പാക്കിറയാടാ'''
എന്ന് ചോദിച്ചുകൊണ്ട് വണ്ടിക്കരികിലേക്ക് ചെന്ന രുക്കുവിന്‍റെ പിന്നില്‍ നിന്നും മുടിക്കുത്തിന് കുത്തിപ്പിടിച്ച് അതിലൊരുവന്‍ അവളെ വണ്ടിക്കത്തേക്ക് എടുത്തെറിഞ്ഞു....
വണ്ടിക്കകത്തു നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച രുക്കുവിന്‍റെ കൈകളില്‍ ബാക്കിയുള്ളവരുടെ കൈകളും പിടിയമര്‍ത്തി....
മഴയെക്കീറിമുറിച്ചുകൊണ്ടാ ആഢംബരക്കാര്‍ ചെന്നെത്തിയത് ഒരു പഴയ ബംഗ്ലാവിന്‍റെ മുന്‍പിലായിരുന്നു....
കാറിനകത്തുനിന്നും രുക്കുവിനെ വലിച്ചിറക്കി തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ് ഒരു മുറിക്കകത്തിട്ട് പൂട്ടിയിട്ട് അവര്‍ നാല് പേരും അവളുടെ മേലേക്ക് ചാടിവീണു...
ഇരുട്ടിന്‍റെ മറവില്‍ കാത്തിരുന്ന ചെഞ്ചോരക്കണ്ണുള്ള ചെന്നായ്ക്കള്‍ക്ക് ഇരയാകുമ്പോള്‍ അവള്‍ സ്വയം ശപിക്കണോ അതോ പത്ത് നിമിഷനേരത്തെ സുഖത്തിനായ് കാമുകന് തന്‍റെ മടിക്കുത്തഴിച്ച് കൊടുത്ത താന്‍ കണ്ടിട്ടില്ലാത്ത
തന്‍റെ അമ്മയെ ശപിക്കണോ എന്നറിയാതെ നോവുകളുള്ളിലൊതുക്കി തേങ്ങുകയായിരുന്നു....!!!!!
രാവേറെയായും മകളെ കാണാതെ വിഷമിച്ചു കിടന്ന പളനി കട്ടിലില്‍ കിടന്ന് മകളെ വിളിക്കാന്‍ തുടങ്ങി...
'''രുക്കൂൂൂൂ...... വന്തിട്ടെയാമ്മാ.... എങ്കടാ ഇറുക്കേ നീ...'''
പളനിയുടെടെന്‍റിനുള്ളില്‍ നിന്നുമുള്ള തുടര്‍ച്ചയായുള്ള ഈ ചോദ്യങ്ങള്‍ കേട്ട് മറ്റു ടെന്‍റിലുള്ള ഒന്ന് രണ്ട് പേര്‍ കാര്യമന്വേഷിച്ചെത്തി.....
രുക്കു ഇതുവരെ വന്നിട്ടില്ലെന്നറിഞ്ഞ അവര്‍ രുക്കുവിനെ അന്വേഷിച്ചിറങ്ങി...
രാത്രി മുഴുവന്‍ അന്വേഷിച്ചിട്ടും രുക്കുവിനെ ആര്‍ക്കും കണ്ടെത്താനായില്ല....
പിറ്റേ ദിവസം മഴതോര്‍ന്ന് മരങ്ങള്‍ പെയ്യുന്ന ഇടവഴിയിലൂടെ തന്‍റെ കടതുറക്കാന്‍ പോകുന്ന ശ്രീഹരി വിജനമായ വഴിയില്‍ ചെളിനിറഞ്ഞുകിടക്കുന്ന രുക്കുവിന്‍റെ പൂക്കൂട കണ്ട് ഞെട്ടി....
പിന്നീടൊന്നാലോചിക്കാതെ ശ്രീ രുക്കുവിന്‍റെ ടെന്‍റിനരുകിലേക്കോടി.....
ടെന്‍റിനരുകിലേക്കോടിക്കിതച്ചെത്തിയ ഹരിയെ കണ്ടവര്‍ തെല്ലുഭയത്തോടെ ഹരിയോട് കാര്യം തിരക്കി....
പൂക്കൂട വഴിയില്‍ കണ്ട കാര്യം ഹരി അവരോട് പറഞ്ഞ് തീരും മുന്‍പേ അവര്‍ ആ ഇടവഴിയിലേക്കോടി....
പലരും പലയിടങ്ങളിലുമായ് തിരയവേ ഹരിയുടെ ശ്രദ്ധയില്‍ ആ പഴയ ബംഗ്ലാവ് വന്നു...
ബംഗ്ലാവ് ലക്ഷ്യമാക്കി ഓടിയ ഹരി ഒന്നുരണ്ടുവട്ടം നെഞ്ചടിച്ച് വീഴുകയുണ്ടായി... നെറ്റിമുറിഞ്ഞൊഴുകുന്ന രക്തം തുടച്ചുനീക്കി ബംഗ്ലാവിനകത്തേക്കോടിക്കയറിയ ഹരി ആ കാഴ്ച്ച കണ്ട് തലയില്‍ കൈവെച്ചു നിന്നു...
ഹരിക്ക് കണ്ണിലാകെ ഇരുട്ട് കയറാന്‍ തുടങ്ങി....
രുക്കൂ എന്നലറിവിളിച്ച് കൊണ്ട്അവളുടെ തണുത്ത് മരവിച്ച ശവശരീരത്തിലേക്ക് വീണ ഹരിയുടെ അലര്‍ച്ച കേട്ടവര്‍ ബംഗ്ലാവിലേക്കോടി.....
തണുത്ത് മരവിച്ച് കിടക്കുന്ന രുക്കുവിനെ കണ്ടവരെല്ലാം പൊട്ടിക്കരഞ്ഞുകൊണ്ടവളുടെ മൃതശരീരം താങ്ങിയെടുത്ത് ടെന്‍റിലേക്ക് നടന്നു...
അപ്പോഴും എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഹരി ആ ബംഗ്ലാവിന്‍റെ ഒരു മൂലക്കിരിക്കുകയായിരുന്നു....!!!!!!!!

No comments:
Post a Comment