എന്നോ മരവിച്ച മനസ്സിന്‍റെ ഉള്‍ക്കോണിലെവിടെയോ ഇന്നും ഒരുമുഖം തെളിയാറുണ്ട്.....
ഒരു ചെറുനോവായ്....!!!
ഒരു കണ്ണുനീര്‍തുള്ളിയായ്...!!!!
ഓര്‍മ്മകളായിരം മണ്‍ചെരാതിന്‍ കരിന്തിരിനാളങ്ങളായെന്‍ മനതാരിലെങ്ങുംഎരിയവേ പഞ്ചരംവിട്ടങ്ങു ദൂരേ പറന്നുയരാനെന്‍ പ്രാണന്‍ തുടിക്കുന്നു...
മനംകുളിരും പുലര്‍കാലവേളകളില്‍ കണ്ടൊരാ വ്യര്‍ത്ഥസ്വപനങ്ങള്‍തന്‍ ഭാരവും പേറി ഞാനൊരു പാഴ്കരിയിലയായൊഴുകുന്നു ഇന്നുമാ വേനല്‍പ്പുഴയിലെയോളങ്ങളിലൂടെ....
കരള്‍പിടഞ്ഞൊരാ വേളയിലെന്‍ കണ്‍പീലിനനഞ്ഞതെന്നുയിരിറ്റുവീണൊരാ ചുടുരക്തത്തുള്ളിയാല്‍...
ഏകനായലഞ്ഞ നാളുകളിത്രയുമെന്‍ കണ്‍നനച്ചതുമാ ചുടു രക്തത്തുള്ളികള്‍....
മനംപിടഞ്ഞ് കണ്‍നിറഞ്ഞെത്രയോ രാവുകള്‍...
കരള്‍ തുടിച്ച് അകമുരികിയെത്രയോ പകലുകള്‍....
അലയുന്ന കാല്‍കളും നിറയുന്ന മിഴികളും വിതുമ്പുമെന്‍ അധരങ്ങളും തേടുന്നതിന്നുമാ മുഖം മാത്രം...

No comments:
Post a Comment